പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ഗുണ്ടയെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട തൃത്താല തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി പള്ളത്ത് വീട്ടില്‍ ജുബൈറാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പോലീസിന്റെ കണ്ണ് വെട്ടിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി കൂട്ടുപ്രതിയായ ആറങ്ങോട്ടുകര സ്വദേശി രാജേഷിനൊപ്പം ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു ജുബൈര്‍. വിവിധ കേസുകളിലെ പ്രതിയായ ജുബൈറിനെതിരെ കാപ്പ വകുപ്പ് നിലവിലുള്ളപ്പോള്‍ തന്നെ ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വധശ്രമകേസിലും പ്രതിയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മോധാവി അജിത്ത്കുമാര്‍ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം ഷെര്‍ണ്ണൂര്‍ ഡി വൈ എസ് പി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ചാലിശ്ശേരി ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, എസ് ഐ ശ്രീലാല്‍, ഡി വൈ എസ് പി സ്വാകാഡ് അംഗങ്ങളായ എ എസ് ഐ അബ്ദുള്‍റഷീദ്, എസ് സി പി ഒ സജീത്ത്, മറ്റു പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, നൗഷാദ്ഖാന്‍, ഷന്‍ഫീര്‍, രാജേഷ്, മിജേഷ് ,രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
Home Bureaus Perumpilavu ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ഗുണ്ട ജുബൈറിനെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി