കസ്റ്റഡി മര്‍ദ്ധനം ; സത്യാഗ്രഹ സമരം നടത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി

കുന്നംകുളം കസ്റ്റഡി മര്‍ദ്ധനത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് നിയമ സഭയ്ക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഴക്കെ അങ്ങാടിയില്‍ നിന്നാരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.എസ്.സുനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.കെ.ജോസ്, ബ്ലോക്ക് മെമ്പര്‍ എം.എം.സലീം, പഞ്ചായത്ത്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ആര്‍.രാധിക, ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവര്‍ പ്രസംഗിച്ചു.എന്‍.കെ.കബീര്‍, കെ.ഗോവിന്ദന്‍ക്കുട്ടി,സുധീഷ് പറമ്പില്‍, ഫ്രിജോ വടക്കൂട്ട്, നജീബ് കൊമ്പത്തേയില്‍, സുന്ദരന്‍ ചിറ്റണ്ട തുടങ്ങിയവര്‍ പ്രകടനത്തിന്നേതൃത്വം നല്‍കി.

ADVERTISEMENT