ചാവക്കാട് നഗരസഭയില്‍ സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് തുടക്കമായി

സ്വച്ഛ്താ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. നഗരസഭ അങ്കണത്തില്‍ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയര്‍ത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ലത്തീഫ്, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവേ, കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വച്ഛ്താ ഹി സേവ ക്യാമ്പയിന്റെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു.

 

ADVERTISEMENT