തീരദേശം ലഹരി വ്യാപനത്തിന്റെ കേന്ദ്രമായതിന്റെ പ്രധാന കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ്
കെ.മുരളീധരന് ആരോപിച്ചു. കടപ്പുറം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷന് ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.ഡി. വീരമണി, മാത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് മരക്കാന്, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ.വി.ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി. മുസ്താഖലി, കെ.എം. ഇബ്രാഹിം, സെക്രട്ടറിമാരായ പി.എ.നാസര്‍, സി.എസ്. രമണന്, കെ.കെ. വേദുരാജ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ്, മഹിളാ കോണ്‍ഗ്രസ്സ് നേതാക്കളായ മിസിരിയ മുസ്താഖ്, മൂക്കന് കാഞ്ചന തുടങ്ങിയവര്‍ സംസാരിച്ചു.