സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുമായി സഹകരിച്ച് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തൃശ്ശൂര്‍ റീജ്യണല്‍ മാനേജര്‍ നിതിന്‍ ബി. ലാല്‍ നേതൃത്വം നല്‍കി. ശുചിത്വമാണ് സേവനം എന്ന വിഷയത്തില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്, ചൂണ്ടല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് ജോസസ് എന്നിവര്‍ ക്ലാസെടുത്തു. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം, തപാല്‍ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ചേരുന്നതിനുള്ള സൗകര്യം, പോഷകവിഭവ മത്സരം എന്നിവയും ഒരുക്കിയരുന്നു.

ADVERTISEMENT