ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒഐസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗം കൃഷ്ണ കെ മേനോന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി, സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ നേഹ ഷഫീഖ്, ആരതി മേനോന്‍, സയന്‍സ് വിഭാഗം മേധാവി എം.ആര്‍. രമ്യ എന്നിവര്‍ സംസാരിച്ചു.വിവിധതരം സ്റ്റില്‍ – വര്‍ക്കിങ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ച്, അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. ഫോറന്‍സിക് സയന്‍സിന്റെ പ്രവര്‍ത്തനം, പ്രകാശത്തിന്റെ പ്രതിഫലനം, ബോര്‍സ് ആറ്റം മോഡല്‍, രക്തചംക്രമണ സംവിധാനം, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ തരം വനങ്ങള്‍, പീരിയോഡിക് ടേബിള്‍ എന്നിവ കലാ സംയോജിത പഠനരീതിയിലൂടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.