അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയുര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കുരിക്കളകത്ത് തേവത്ത് കുഞ്ഞിമുഹമ്മദ് മകന്‍ റഹീം (മലബാരി 59) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ വളന്റിയര്‍മാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ശക്തമായ പനിയെ തുടര്‍ന്ന് തുടര്‍ന്ന് നട്ടെല്ലില്‍ നിന്നും സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ലൈല ഭാര്യയും ഷഫ്ന, ആയിഷ. എന്നിവര്‍ മക്കളുമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണത്തല പള്ളി കബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും.