ഗുരുവായൂരില്‍ നിന്ന് മലയാലപ്പുഴയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് തുടങ്ങി. എന്‍.കെ.അക്ബര്‍ എംഎല്‍എ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസും എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. കൊടുങ്ങല്ലൂര്‍, വൈറ്റില, ആലപ്പുഴ, അമ്പലപ്പുഴ, ചക്കുളത്തുകാവ്, തിരുവല്ല, പത്തനംതിട്ട വഴിയാണ് ബസ് മലയാലപ്പുഴയിലെത്തുക.
രാവിലെ 7.30ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് രണ്ടോടെ മലയാലപ്പുഴയിലെത്തും. വൈകിട്ട് 5.30ന് മലയാലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 12.45 ന് ഗുരുവായൂരെത്തും. മണ്ണടി ലിങ്ക് സര്‍വീസായാണ് പുതിയ ബസ് ഓടുന്നത്. ഡിടിഒ. ടി.കെ സന്തോഷ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.ജെ. സജിത്ത്, നിഖില്‍രാധ്, സേതുമാധവന്‍, എം.ആര്‍. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.