കുരഞ്ഞിയൂര്‍ ഗവണ്മെന്റ് എല്‍ പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. ഗുരുവായൂര്‍ എംഎല്‍എ – എന്‍.കെ. അക്ബറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപയും, സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപയും ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്‍.കെ.അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.വിശ്വനാഥന് മാസ്റ്റര്‍, ഷമീം അഷറഫ്, എ.കെ.വിജയന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ചാവക്കാട് എ.ഇ.ഒ – വിബി സിന്ധു, പിടിഎ പ്രസിഡണ്ട് പി.എ. അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.