കൂറ്റനാട് സ്‌കൂട്ടറിനു പിന്നില്‍ ബസ് ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് പരിക്ക്

കൂറ്റനാട് സെന്ററില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ നിര്‍ത്തിയ സ്‌കൂട്ടിറിനു പിന്നില്‍ മറ്റൊരു ബസ് ഇടിച്ചുകയറി അപകടം. ഒരാള്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൂറ്റനാട് ന്യൂബസാര്‍ സ്വദേശി അബ്ദുറഹ്‌മാനാണ് പരിക്കേറ്റത്. കൂറ്റനാട് ബസ് സ്റ്റാന്റിന് മുന്‍വശത്ത് ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. ഗുരുവായൂര്‍ – മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുണ്യാളന്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതോടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്‌മാന്‍ വാഹനം ബസിന് പിറകിലായി നിര്‍ത്തുകായിരുന്നു.
ഇതോടെ പിറകില്‍ വന്നിരുന്ന എടപ്പാള്‍ – കൂറ്റനാട് – പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കണ്ണന്‍ എന്ന ബസ് സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചുകയറി. കാലിന് ഗുരുതര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇരു ബസുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT