മുണ്ടത്തിക്കോട് എന്‍എസ്എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
എയ്ഡ്‌സ് ബോധവത്കരണ പരിപാടി നടത്തി. സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് , സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സോസൈറ്റി എന്നിവ ചേര്‍ന്നാണ് യുവ ജാഗരന്‍ വാന്‍ കാമ്പയിന്‍ സംഘടിപ്പിച്ചത്. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ ഫ്‌ളാഷ് മോബോടെ തുടക്കം കുറിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ രമണി പ്രേമദാസന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സി പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക വീണ വേണുഗോപാല്‍, മാനേജ്മെന്റ് പ്രധിനിധി രാജൂ മാരാത്ത്, പ്രോഗ്രാം ഓഫീസര്‍ കെ രോഹിണി ടീച്ചര്‍, രശ്മി ജി നായര്‍, ആര്‍ സുധ, പിടിഎ വൈസ് പ്രസിഡന്റ് കെ കെ സാഹിതന്‍ എന്നിവര്‍ സംസാരിച്ചു. യുവഭാവന മലപ്പുറം അവതരിപ്പിച്ച എച്ച് ഐ വി – എയ്ഡ്സ് ബോധവത്കരണ പാവനാടകം ശ്രദ്ധേയമായി.