ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയല്‍ (സി ഐ ടി യു) ചാവക്കാട് റെയ്ഞ്ച് ജനറല്‍ ബോഡി യോഗം സിഐടിയു സംസ്ഥാന കമ്മറ്റി അംഗവും എംഎല്‍എ യുമായ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തിനു യൂണിയന്‍ തൃശൂര്‍ ജില്ല സെക്രട്ടറി സി കെ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ റേഞ്ച് സെക്രട്ടറിയും ചാവക്കാട് എരിയ സിഐടിയു സെക്രടറിയുമായ എ എസ് മനോജ്, സിഐടിയു ഗുരുവായൂര്‍ കോഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജോ സെക്രട്ടറി കെ എസ് പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ എന്‍ മനോജ് നന്ദിയും പറഞ്ഞു.