‘ഒരു ദിനം ഒരു മണിക്കൂര്‍’ ; സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 15 പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍, ഒരു ദിനം ഒരു മണിക്കൂര്‍ എന്ന തലക്കെട്ടില്‍ ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം,പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് എം.എന്‍. സലാഹുദീന്‍ നിര്‍വ്വഹിച്ചു. അംബേദ്കര്‍ നഗറിലെ റോഡിനിരുവശത്തും കാട് പിടിച്ചു നില്‍ക്കുന്ന കുറ്റിച്ചെടികളും പാഴ്മരങ്ങളും വെട്ടി മാറ്റുകയും കനത്തമഴയില്‍ മണ്ണൊലിച്ചു വന്ന് ഒഴുക്ക് തടസപ്പെട്ട കാനകള്‍ വൃത്തിയാക്കുക, റോഡരികിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്.

മേഖലയില്‍ ഇഴജന്തുക്കള്‍ വ്യാപകമായി ഉള്ളതിനാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വെര്‍ഫെയര്‍ പാട്ടി പ്രവര്‍ത്തകര്‍ സേവനവുമായി രംഗത്തെത്തിയത്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എം.എ. കമറുദീന്‍, നിഷാദ് ആല്‍ത്തറ, ഷബീര്‍ അഹ്‌സന്‍, മൊയ്തീന്‍ ബാവ, ഹുസൈന്‍ പൂയാംകുളം എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT