നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

 

തൃത്താല പടിഞ്ഞാറങ്ങാടി സെന്റില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പറക്കുളത്ത് നിന്നും ടൈല്‍ പൗഡര്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാംകുളം സ്വദേശി സുദേവിനാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു.

ADVERTISEMENT