കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കി ബസ്സ് ജീവനക്കാര്‍

ബസ്സില്‍ കുഴഞ്ഞ് വീണ യുവതിക്ക് ചികില്‍സയൊരുക്കി ബസ്സ് ജീവനക്കാര്‍. തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ യുവതിയെ ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ അശ്വിനി ആശുപത്രിയിലലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം റുട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജോണീസ് ബസ്സിലായിരുന്നു സംഭവം. മുണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ ആരോഗ്യനിലല തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ADVERTISEMENT