ചാവക്കാട് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ സ്‌ക്കൂളില്‍ നടന്ന സ്വാഗത സംഘം രൂപീകരണം എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ. ഇ. ഒ. വി.ബി. സിന്ധു പദ്ധതി വിശദീകരണം നടത്തി. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയ കത്ത്, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, സ്‌കൂള്‍ മാനേജര്‍ ആര്‍. പി. ബഷീര്‍, പ്രിന്‍സിപ്പാള്‍ വി. സജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഉപജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ നിന്നായി 5000 ത്തില്‍പരം കുട്ടികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.