കൊച്ചിന്‍ ഫ്രണ്ടിയോര്‍ തോട് ശുചീകരണം തുടങ്ങി

 

കൊച്ചിന്‍ ഫ്രണ്ടിയോര്‍ തോട് ശുചീകരണം തുടങ്ങി. ആര്‍ത്താറ്റ് മധുരക്കുളത്തില്‍ നിന്നും ആരംഭിച്ച് മുല്ലശ്ശേരി പരപ്പുഴയില്‍ എത്തിച്ചേരുന്ന പന്ത്രണ്ട് കി.മി.ദൂരമുള്ള കൊച്ചിന്‍ ഫ്രണ്ടിയോര്‍ തോടിന്റെ എളവള്ളി പഞ്ചായത്ത് തല ശുചീകരണമാണ് നടക്കുന്നത്. കണ്ടാണശ്ശേരി അതിര്‍ത്തിയിലുള്ള ചീര്‍പ്പില്‍ നിന്നും നാല് കി.മി.നീളത്തിലുള്ള ഭാഗത്തെ മണ്‍തിട്ടയും ചെളിയും ഒഴുക്കിനു തടസ്സമുള്ള മരക്കൊമ്പുകളും ഉണങ്ങി മറിഞ്ഞുവീണ മുളങ്കൂട്ടവുമാണ് നീക്കം ചെയ്യുന്നത്. ഹരിത കേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായാണ് എളവള്ളി ഗ്രാമപഞ്ചായത്ത് തോട് വൃത്തിയാക്കുന്നത്.

ADVERTISEMENT