24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചു

കുന്നംകുളം നഗരസഭയുടെ ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചു

പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടി സര്‍ക്കാര്‍ ജോലി കരസ്ഥമാക്കുന്നതിനു വേണ്ടി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്ന പി.എസ്.സി പഠനകേന്ദ്രം കുന്നംകുളം നഗരസഭയുടെ ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ ആരംഭിച്ചു. ഏകലവ്യന്‍ സ്മാരക ലൈബ്രറിയിലൂടെ പി.എസ്.സി പരീക്ഷയ്ക്ക് പഠിച്ച് ഇതുവരെ 11 പേരാണ് ഉദ്യോഗം നേടിയത്. കൂടുതല്‍ പി.എസ്. സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നേടികൊടുക്കുന്നതിനു വേണ്ടിയാണ് 5 ലക്ഷം രൂപ ചെലവഴിച്ച് കുന്നംകുളം നഗരസഭ ലൈബ്രറിയുടെ മൂന്നാമത്തെ നിലയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. പി.എസ്.സി പഠിതാക്കള്‍ക്കു വേണ്ട പുസ്തകങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലൈബ്രറിയില്‍ നിന്ന് സൗജന്യമായി ഉപയോഗിക്കാനുള്ള അവസരവും നല്‍കും.

രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് പഠിതാക്കള്‍ക്കുള്ള സമയം. നഗരസഭ ലൈബ്രറിയിലും ലൈബ്രറിയോടു ചേര്‍ന്നുള്ള സി.വി സ്മാരക ഹാളിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് ജോലിയില്‍ പ്രവേശിച്ചവരെയും പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന എസ് സി, എസ് ടി കമ്മീഷന്‍ അംഗവും സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ കമ്മറ്റിയംഗവുമായ ടി.കെ വാസു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ മിനി മോണ്‍സി, സെക്രട്ടറി കെ.കെ മനോജ്, ലൈബ്രേറിയന്‍ സില്‍വിയ റോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!