പാവറട്ടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കല്ലാം തോട് റോഡിന്റെ ഉദ്ഘാടനം മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി നിര്‍വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം എം റെജിന അധ്യക്ഷയായി. 14.22ലക്ഷം രൂപ എം.എല്‍.എ. ഫണ്ടും ജില്ല പഞ്ചായത്ത് ഫണ്ട് 5 ലക്ഷം, പാവറട്ടി പഞ്ചായത്ത് പ്ലാന്‍ ഫണ്ട് പത്തര ലക്ഷം രൂപും വിനിയോഗിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാര്‍ഡ് മെമ്പറും പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ തോമസ് , ലതി വേണു ഗോപാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗസാലി , വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി ജോണ്‍സണ്‍, സില്‍ജി ജോജു, സുധ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ആന്റണി,അഷ്‌കര്‍,സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.