പ്രതിക്ഷേധ പ്രകടനം നടത്തി

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. മതേതര ഭാരതത്തിന്റെ കാവലാളായ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഞങ്ങള്‍ ഒന്നാണ് എന്ന സന്ദേശവുമായി കൈരളി ജംഗ്ഷനില്‍ ചെര്ന്ന സദസ്സില്‍ കെ.പി.സി സി.

നിര്‍വാഹകസമിതി അംഗം പി.കെ.അബൂബക്കര്‍ ഹാജി, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്തിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് പ്രകടനം നഗരം ചുറ്റി കിഴക്കെ നടയില്‍ പ്രകടനം സമാപിച്ചു. കെ.പി ഉദയന്‍, ആര്‍ രവികുമാര്‍ ,ബാലന്‍ വാറണാട്ട്, ഒ.കെ.ആര്‍. മണികണ്ഠന്‍.പി.വി. ബദറുദ്ദീന്‍, കെ.വി. സത്താര്‍, കെ.വി.ഷാനവാസ്, പി.കെ.രാജേഷ് ബാബു, ശിവന്‍ പാലിയത്ത്.പി.ഐ ലാസര്‍ , വി.കെ.സുജിത്ത്, സ്റ്റീഫന്‍ ജോസ് അനീഷ്പാലയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT