പെലക്കാട്ടുപയ്യൂര്‍ എന്‍.എസ്.എസിന്റെ കീഴിലുള്ള ബാലസഭയിലെ കുട്ടികള്‍ കുന്നംകുളം സിസിടിവി ഓഫീസ് സന്ദര്‍ശിച്ചു. ചാനലിന്റെ പ്രര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കാനായിരുന്നു സന്ദര്‍ശനം. സിസിടിവി ന്യൂസ് ഡയറക്ടര്‍ കെ.സി.ജോസ് കുട്ടികള്‍ക്ക് വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിച്ചു.ന്യൂസ് ഡെസ്‌ക്കിലെ പ്രവര്‍ത്തനങ്ങളും വാര്‍ത്ത അവതരണവും കൗതുകത്തോടെയാണ് കുട്ടികള്‍ വീക്ഷിച്ചത്. വാര്‍ത്താഅവതരണത്തിനുള്ള ശ്രമവും കുട്ടികള്‍ നടത്തി. പെലക്കാട്ട്പയ്യൂര്‍ എന്‍.എസ്.എസ് കരയോഗം
ആധ്യാത്മികപഠന വിഭാഗം അധ്യാപിക – കാര്‍ത്ത്യായനിടീച്ചര്‍, ബാലസഭ കോഡിനേറ്ററും കരയോഗം ജോയിന്റ് സെക്രട്ടറിയുമായ പ്രസന്ന അജിതന്‍, വൈസ് പ്രസിഡന്റ് വിജയന്‍ പുളിയാശ്ശേരി, ട്രഷറര്‍ ബാലചന്ദ്രന്‍ പുണര്‍തം, കോഡിനേറ്റര്‍ സുരേഷ്‌കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപതോളം കുട്ടികളാണ് സിസിടിവിയില്‍ എത്തിയത്.