26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty വയോജന സംഗമവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

വയോജന സംഗമവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

എരുമപ്പെട്ടി കരിയന്നൂര്‍ കൈരളി ഗ്രാമീണ വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംഗമവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ തൊഴിലെടുത്തിരുന്ന പ്രവാസികള്‍, കര്‍ഷകര്‍, എന്നിവരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി.കെ സുമ അധ്യക്ഷയായി. കൈരളി വായനശാല പ്രസിഡന്റ് ടി.ആര്‍.ഉണ്ണികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ ടി.ആര്‍.ചന്ദ്രന്‍, എം.വി വിനീത്, യോഗ ഇന്‍സ്ട്രക്ടര്‍ ടി. ആര്‍ രജിത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!