ആര്.പി മൊയ്തുട്ടി ഫൗണ്ടേഷനും എരുമപ്പെട്ടി ഹോപ് പബ്ലിക് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന റെയിന്‍ബോ 2026 സംസ്ഥാന തല ചിത്രരചനാ നിറം നല്കല് മത്സരം നവംബര്‍ 11 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഹോപ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ആര്.പി മൊയ്തുട്ടി സാഹിബിന്റെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളില്‍ നിന്നും അങ്കണവാടികളില്‍ നിന്നുമായി കെ.ജി, എല്‍.പി വിഭാഗങ്ങളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എം ഷിഫ, സ്റ്റാഫ് സെക്രട്ടറി സി.വി അമ്പിളി, പി.ടി.എ പ്രസിഡന്റ് സതീഷ് ബാബു, എം.പി.ടി.എ പ്രസിഡന്റ് പ്രജിത സുരേഷ് എന്നിവര്‍ പങ്കെടുത്തു.



