28.2 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu നിര്‍മലം നവയുഗ ശുചിത്വ കേരളം ;ചാലിശ്ശേരി പഞ്ചായത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം നടത്തി

നിര്‍മലം നവയുഗ ശുചിത്വ കേരളം ;ചാലിശ്ശേരി പഞ്ചായത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം നടത്തി

0

 

ശുചിത്വമുള്ള പരിസരം നാടിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശവുമായി ചാലിശ്ശേരി പഞ്ചായത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം നടത്തി.നിര്‍മലം നവയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 100 ദിന ചലഞ്ചിന്റെ ഭാഗമായി സെപ്തംബര്‍ 17 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 14, 15 വാര്‍ഡുകളുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ പരിസരത്ത് ശുചീകരണം നടത്തി.കരുതലോടെ കണ്ടെത്താം, ഒരുമിച്ച് ശുചീകരിക്കാം, തുടര്‍ച്ചയായി സംരക്ഷിക്കാം’ എന്ന സന്ദേശമുയര്‍ത്തി സ്‌കൂളിന്റെ ഇരുവശങ്ങളിലെയും പരിസരങ്ങളും ബസ് സ്റ്റോപ്പ് മേഖലയും ശുചീകരിച്ചു.വാര്‍ഡ് മെമ്പര്‍മാരായ എ. വിജയന്‍, ആനി വിനു എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പിടി എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദര്‍ , നാട്ടുകാര്‍ , ഹരിതകര്‍മസേന അംഗങ്ങളും എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.വരും ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനം തുടരുമെന്ന് പ്രസിഡന്റ് റംല വീരാന്‍കുട്ടി പറഞ്ഞു

 

ADVERTISEMENT
error: Content is protected !!