31.8 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നടന്നു

0

 

പരിസ്ഥിതി സംരക്ഷണത്തിലും രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനും അസുഖം വരുന്നതിനുമുമ്പ് രോഗസാധ്യതകള്‍ കണ്ടെത്തി പ്രതിരോധ ചികിത്സ ഉറപ്പാക്കുന്നതിനും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ എ തുളസി ടീച്ചര്‍.കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ 202627 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം ചിറക്കല്‍ സംഗമം പാലസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കുക, വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരിക, റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത വിദൂര ഉന്നതികളിലേക്ക് വികസനം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചമി പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!