വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എടുത്ത മൂന്ന് ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാനാകാതെ വീട് ജപ്തി ചെയ്തതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പനമ്പാട് താമസിക്കുന്ന ബേബി തോട്ടേക്കാട്ടും കുടുംബവും.2022-ലാണ് വീട് നിര്‍മാണത്തിനായി മഹീന്ദ്ര ഹോം ഫിനാന്‍സില്‍ നിന്ന് വീടിന്റെ ആധാരം ഈടായി നല്‍കി ബേബി മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. ബേബിയുടെ ഭര്‍ത്താവ് സനില്‍ കൂലിപ്പണിക്കാരനാണ്. ബേബി തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ മറ്റൊരു ആശ്രയം. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്യുകയായിരുന്നു.ഭര്‍ത്താവിന്റെ അമ്മയ്ക്ക് അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സമയത്താണ് ജപ്തി നടപടിയുണ്ടായതെന്ന് ബേബി പറയുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം. ഇപ്പോള്‍ വീടിന്റെ ഉമ്മറത്താണ് ബേബി കഴിയുന്നത്. എവിടേക്ക് പോകണമെന്നോ ആരോട് സഹായം തേടണമെന്നോ അറിയാത്ത അവസ്ഥ.
Home Bureaus Punnayurkulam മാറഞ്ചേരിയിൽ വായ്പാ തിരിച്ചടവ് മുടങ്ങി വീട് ജപ്തി ചെയ്തു; ബേബിയും കുടുംബവും പെരുവഴിയിൽ



