ഗുരുവായൂര്‍ നഗരസഭയുടെ ഈ വര്‍ഷത്തെ കേരളോത്സവത്തിനു ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് എറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷഫീര്‍, സായിനാഥന്‍, കൗണ്‍സിലര്‍മാരായ ഫൈസല്‍
പൊട്ടത്തയില്‍, ബിബിത മോഹന്‍, രഹിത പ്രസാദ്, കായിക അധ്യാപകന്‍ എ ആര്‍ സഞ്ജയ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍്‌സപെക്ടര്‍ റിജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 2 മുതല്‍ 25 വരെ, നീളുന്ന കലാ കായിക മത്സരങ്ങളില്‍ 45 ഇനങ്ങളിലായി 2000 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.