ആറ്റത്ര സീനിയര്‍ സി.എല്‍.സി.യുടെയും & നെല്ലുവായ് ധന്വന്തരി ആയുര്‍വ്വേദ ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വ്വേദ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12 ഞായര്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെ ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് എല്‍.പി സ്‌കൂള്‍ ഹാളില്‍ വെച്ചാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യ മുള്ളവര്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ക്യാമ്പ് കണ്‍വീനര്‍ എ ജെ ജെയ്‌സന്‍, ആറ്റത്ര സീനിയര്‍ സി.എല്‍.സി പ്രസിഡന്റ് സജി ആറ്റത്ര, സി വി അലക്‌സ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു 85 93 07 46 20 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.