26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ഡിഫന്‍സ് ഇനി സ്ട്രോങ്ങാവും! സ്പാനിഷ് താരം ജുവാൻ റോഡ്രിഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഡിഫന്‍സ് ഇനി സ്ട്രോങ്ങാവും! സ്പാനിഷ് താരം ജുവാൻ റോഡ്രിഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

74

സ്പാനിഷ് ‍സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. 2025-26 സീസണിന് മുന്നോടിയായി ജുവാനെ തട്ടകത്തിലെത്തിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സിഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

പ്രതിരോധത്തിലെ തന്റെ ആധിപത്യം കൊണ്ടും പന്തിലുള്ള മികച്ച നിയന്ത്രണം കൊണ്ടും ശ്രദ്ധേയനാണ് ജുവാൻ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ വളരെ പ്രശംസ നേടിയ താരമാണ്.

കഴിഞ്ഞ സീസണിൽ സിഡി ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, സെറ്റ്-പീസുകളിൽ നിന്ന് ഗോൾ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.

ADVERTISEMENT
error: Content is protected !!