വൈലത്തൂര്‍ ഈസ്റ്റ് എഎല്‍പി സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍പി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ് വി ഉദ്ഘാടനം ചെയ്തു ജീവിതത്തില്‍ ഗാന്ധിയന്‍ തത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കണ്‍വീനര്‍ ഫ്‌ളമി സി. പ്രസാദ് ക്ലാസ്സെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് രാഷ്ട്ര പിതാവിന് പൂക്കള്‍ സമര്‍പ്പിച്ച് സ്മരണാജ്ഞലി അര്‍പ്പിച്ചു. കുട്ടികളുടെ ഗാന്ധിസൂക്ത അവതരണം ശ്രദ്ധേയമായി.അധ്യാപകരായ വിന്‍സി ജോസ് വി , എ.എ. സിസി, ഫ്‌ളെമി.സി. പ്രസാദ്, ജോളി ജോസ് എന്‍ , മിനി .സി.ജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT