കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലാബ് – ലൈബ്രറി കെട്ടിത്തിന്റെ ഉദ്ഘാടനം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 1 കോടി രൂപയും ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മ്മാണപ്രര്‍ത്തനങ്ങള്‍ നടത്തിയത് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍ അധ്യക്ഷത വഹിച്ചു.