ഇടഞ്ഞ ആന റോഡില്‍ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി

വരവൂര്‍ തളിയില്‍ ആന ഇടഞ്ഞ് റോഡില്‍ നിന്നത് പരിഭ്രാന്തി പരത്തി. പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞ് റോഡില്‍ നിലയുറപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. മൂന്നുമാസമായി തളിയിലെ ഒരു പറമ്പില്‍ ഈ ആനയെ തളച്ചിരുന്നു. കെട്ടഴിഞ്ഞ ആന തളി ശിവക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. പാപ്പാമാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിങ്കിലും ആന അനുസരിച്ചില്ല. ഒരു മണിക്കൂറിനുശേഷം എലിഫെന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ആനയെ തളച്ചു.

ADVERTISEMENT