26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ജിവിഎച്ച്എസ്എസ് പഴഞ്ഞിയില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു

ജിവിഎച്ച്എസ്എസ് പഴഞ്ഞിയില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു

53

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൈപുണ്യ വികസന കേന്ദ്രം എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളിലെ അറിവുകളും കഴിവുകളും വളര്‍ത്തുക, പഠനത്തോടൊപ്പം തൊഴിലും പരിശീലിപ്പിക്കുക എന്നതാണ് സര്‍വ്വ ശിക്ഷാ കേരള നൈപുണ്യ വികസന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ പി.ടി.എ കമ്മിറ്റി തയ്യാറാക്കിയ സ്‌കൂളിന്റെ ലോഗോയുടെ പ്രകാശാനവും എം.എല്‍.എ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അദ്ധ്യക്ഷത വഹിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ മുഖ്യാതിഥിയും, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ വിശിഷ്ടാതിഥിയുമായിരുന്നു. മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!