ഓള്‍ കൈന്‍ഡ്‌സ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം നിലച്ചുപോയ ഉപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കുന്ന പ്രവൃത്തി നടത്തി. താലൂക്ക് ആശുപത്രിയില്‍ നടന്ന രണ്ടാംഘട്ടം പരിപാടി ഡോ. വിന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അനീഷ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ് തിച്ചൂര്‍, സംസ്ഥാന സമിതി അംഗം ജോഗി കൈമള്‍ എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുനില്‍ കാരയില്‍ സ്വാഗതവും ജില്ല ട്രഷറര്‍ ബിജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ, മേഖല ഭാരവാഹികളും മെമ്പര്‍മാരും പങ്കെടുത്തു.