പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രദര്‍ശനം നടത്തി

തിരുവിതാംകൂര്‍ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 7 മണിക്ക് ക്ഷേത്രത്തിലെത്തിയ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ഗോപുരത്തില്‍ നിന്നും പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രം ജീവനക്കാരും, ഭക്തജനങ്ങളും, ഉപദേശക സമിതി അംഗങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു.ധന്വന്തരീ മൂര്‍ത്തിയെ തൊഴുതതിന് ശേഷം ദിവ്യ ഔഷധമായ മുക്കിടി സേവിച്ചു.ക്ഷേത്ര ജീവനക്കാരും ഉപദേശക സമിതി ഭാരവാഹികളും പൊന്നാട അണിയിച്ചു. ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് ധന്വന്തരീ മൂര്‍ത്തിയുടെ ഛായ ചിത്രം തമ്പുരാട്ടിക്ക് സമ്മാനിച്ചു.ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എന്‍.ദീപേഷ്,റെവന്യു ഇന്‍സ്പെക്ടര്‍മാരായ പി.ബി.ബിജു,എ.രജനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. ബിനു ചന്ദ്രന്‍, സെക്രട്ടറി സി എസ്.ബൈജു, വൈസ് പ്രസിഡന്റ് ഒ.എസ്. മനോഷ്, ജോയിന്റ് സെക്രട്ടറി ടി.ഡി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

ADVERTISEMENT