ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണത്തിന്റെ ഭാഗമായി
അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ.തോമസ് ചുണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു. പോള്‍ മണ്ടുംപാല്‍, എം.വി.വില്‍സന്‍, റ്റി.എല്‍.ടാബു തുടങ്ങിയവര്‍ സംസാരിച്ചു.സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.