ഈ വര്‍ഷം നടക്കുന്ന ഗുരുവായൂര്‍ നഗരസഭ തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ എത്തുമെന്ന് മുന്‍ എംപി ടി എന്‍ പ്രതാപന്‍. കേവലം പി ആര്‍ വര്‍ക്കിന്റെ പേരില്‍ മാത്രം മുന്നോട്ടു കൊണ്ടുപോകുന്ന ഭരണമാണ് ഗുരുവായൂരില്‍ നടക്കുന്നതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷത്തെ ഇടതു മുന്നണിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുന്നതിനുള്ള മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഗുരുവായൂര്‍ മോചന യാത്ര മല്ലാട് സെന്ററില്‍ മുനിസിപ്പല്‍ കമ്മറ്റി കേ ാ- ഓര്‍ഡിനേറ്റര്‍ ആര്‍. രവികുമാറിന് കോണ്‍ഗ്രസ്സ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി എന്‍ പ്രതാപന്‍.
പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി സി സി സെക്രട്ടറി കെ.ബി ശശികുമാര്‍, ഡി സി സി ഭാരവാഹികളായ എം.വി ഹൈദരലി , അഡ്വ ടി എസ് അജിത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബാലന്‍ വാറനാട്ട്, എന്‍ എ നൗഷാദ്, ശശി വാറനാട്ട്, എം എഫ് ജോയ് മാസ്റ്റര്‍, പി ഐ ലാസര്‍ മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു.