മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 23-ാമത് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന് തുടക്കമായി

നാലു ദിവസങ്ങളിലായി നടക്കുന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 23-മത് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന് അക്കിക്കാവ് ദീനബന്ധു മിഷന്‍ സെന്ററില്‍ തുടക്കമായി. സെന്റര്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ ആരംഭിച്ച  കണ്‍വെന്‍ഷന്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം – മലബാര്‍ ഭദ്രാസനാധിപന്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ഇടവക വികാരി റവന്റ് ഫാദര്‍ സജു ചാക്കോ മതിലുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

ADVERTISEMENT