കടവല്ലൂര്‍ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ നിന്നു 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബിരുദ വിദ്യാര്‍ത്ഥികളായ 30 പേര്‍ക്ക് ലാപ് ടോപ്പുകള്‍ നല്‍കിയത്. കൊര്‍ട്ടിക്കര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന ആദ്യ ഘട്ട ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പ്രഭാത് മുല്ലപ്പിള്ളി, ബിന്ദു ധര്‍മ്മന്‍, മെമ്പര്‍ എം.എച്ച് ഹക്കിം, ഗിരിജ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ എന്നിവര്‍ പങ്കെടുത്തു.