26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

ഗുരുവായൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

272

ഗുരുവായൂരില്‍ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെയാണ് വഹീദ എന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടമായി. വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നില്‍ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു. നായ പെട്ടെന്ന് ഓടിവന്ന് ആക്രമിച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ രണ്ട് പേര്‍ക്ക് കൂടി നായയുടെ കടിയേറ്റിരുന്നു.

വൈകുന്നേരത്തോടെയാണ് മൂന്ന് പേരെ തെരുവുനായ ആക്രമിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വഹീദ പ്രാഥമിക ചികിത്സ തേടി. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി. ഈ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെയും തെരുവുനായ ആക്രമിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!