എരുമപ്പെട്ടി സെന്‍മേരിസ് ഹോസ്പിറ്റലിന് സമീപം സ്‌കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഴുവഞ്ചേരി അറങ്ങാശ്ശേരിവീട്ടില്‍ പത്രോസ്(58) , റീജ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.