തൃത്താലയില്‍ ഗതാഗതം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ റോഡ് ഉപരോധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ഫാറൂഖ് ഉള്‍പ്പടെയുള്ള എട്ടോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി ടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. ഷാഫി പറമ്പില്‍ എംപിക്കു നേരെ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തൃത്താലയില്‍ റോഡ് ഉപരോധിച്ചത്.