രണ്ടു ദിവസങ്ങളിലായി നടക്കുന്ന എല്‍ഡിഎഫ് കാട്ടകാമ്പാല്‍ കമ്മിറ്റിയുടെ വികസന മുന്നേറ്റ കാല്‍നട ജാഥക്ക് പെരുന്തുരുത്തിയില്‍ തുടക്കമായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍, ജാഥാ ക്യാപ്റ്റന്‍ സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം ടി.സി ചെറിയാന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ ടി.സി. ചെറിയാന്‍, വൈസ് ക്യാപ്റ്റന്‍ പി.കെ രവീന്ദ്രന്‍, മാനേജര്‍ എന്‍.കെ ഹരിദാസന്‍ എന്നിവരെ വിവിധ സംഘടനങ്ങള്‍ ഹാരാര്‍പ്പണം നടത്തി.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വി.കെ. മണികണ്ഠന്‍, ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ്. രേഷ്മ, സി.പി.ഐ നേതാക്കളായ പ്രേംരാജ് ചൂണ്ടലാത്ത്, കെ.ടി ഷാജന്‍ മാസ്റ്റര്‍, എന്‍.സി.പി നേതാവ് പി.സി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ജാഥക്ക് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നല്‍കി. വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തിയ ശേഷം ജാഥ തിങ്കളാഴ്ച വൈകീട്ട് ചിറക്കല്‍ സെന്ററില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്യും.