സിപിഐഎം കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാന്ത്വന പരിപാലന സേന രൂപീകരണവും ഏകദിന പരിശീലന ക്യാമ്പും നടത്തി. സാന്ത്വന പരിപാലനരംഗത്ത് ക്രിയാത്മകമായി ഇടപെടുന്നതിനും അത്യാഹിത സന്ദര്‍ഭങ്ങളില്‍ സമയോചിതമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സേനയുടെ പരിശീലന ക്യാമ്പ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്തു. തിപ്പിലശേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.ഇ സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എന്‍ മുരളിധരന്‍, കെ.ബി.ജയന്‍, പത്മം വേണുഗോപാല്‍, പി.ഐ.രാജേന്ദ്രന്‍, എം.കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലെ ഡോക്ടര്‍ ടി. അജിത്ത്, പാലിയേറ്റീവ് ട്രൈനര്‍ വി. ബാലരാമന്‍, നേഴ്‌സ് ഷെറി കെ.ജോണ്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും പരിശീലനത്തിനും നേതൃത്വം നല്‍കി.