പാലക്കാട് വെച്ചു നടന്ന സംസ്ഥാനതല കബഡി ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമക്കി. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ദിയ ഫാത്തിമ കടിക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ് വിദ്യാര്‍ത്ഥിനിയാണ്. മന്നലാംകുന്ന് കിണര്‍ പെരുവഴി പ്പുറത്ത് ഷുക്കൂര്‍ സൈനബ ദമ്പതികളുടെ മകളാണ്.