കടങ്ങോട് സ്വാമിപ്പടി കൈതോറക്കുളം അധികൃതരുടെ അവഗണന മൂലം നശിക്കുന്നു. കുളം സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കടങ്ങോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്വാമിപ്പടി പാടശേഖരത്തിനോട് ചേര്‍ന്നാണ് കൈതോറക്കുളമുള്ളത്. ഏകദേശം അര ഏക്കറോളം വിസ്തൃതിയുള്ള പഞ്ചായത്തുകുളം പുല്ലും പാഴ്മരങ്ങളും വളര്‍ന്ന് കാടുപിടിച്ച് നശിച്ച അവസ്ഥയിലാണ്. കാര്‍ഷിക ജലസേചനത്തോടൊപ്പം പ്രദേശവാസികള്‍ കുളിക്കുവാനും തുണിയലക്കുവാനും ഉപയോഗിച്ചിരുന്ന കുളം 15 വര്‍ഷത്തിലധികമായി ഉപയോഗശൂന്യമാണ്. ഈ ഭരണ കാലവസാനിക്കുന്നതിന് മുമ്പ് കുളത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.