ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോറസ് ലോറി മറിഞ്ഞ് അപകടം, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടാണശ്ശേരി പഞ്ചായത്തിലെ കിഴക്കേ പന്നിശ്ശേരിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ദേശീയപാത നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് എടുത്ത് പന്നിശ്ശേരിയിലെ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ, നിയന്ത്രണം വിട്ട ലോറി സമീപത്തെ വീട്ടുപ്പറമ്പിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പറമ്പിലെ പ്ലാവിലും തെങ്ങിലും തട്ടി നിന്നതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ADVERTISEMENT