റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16,17,18 തിയ്യതികളില്‍ നടക്കും

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16,17,18 തിയ്യതികളിലായി കുന്നംകുളത്ത് നടക്കുമെന്ന് ഏ.സി.മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അധീനതയിലുള്ള സീനിയര്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലാണ് കൗമാര കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. സബ്ബ് ജൂനിയര്‍, ജൂനിയര്‍ സിനീയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് ജില്ലയിലെ അഞ്ച് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള കുട്ടി കായിക താരങ്ങള്‍ മത്സരത്തിനിറങ്ങുക. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഏ.സി. മൊയ്തീന്‍ എം.എല്‍.എ. കായിക മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ADVERTISEMENT