‘ഭാവരസ’ അഭിനയ പരിശിലന കളരി രണ്ടാം ഭാഗം ഒക്ടോബര്‍ 17 മുതല്‍ 19 വരെ

ഞമനേംങ്ങാട് തിയ്യേറ്റര്‍ വില്ലേജിന്റെ അഭിനയ പരിശിലന പരിപാടിയായ ‘ഭാവരസ’യുടെ രണ്ടാം ഭാഗം ഒക്ടോബര്‍, 17, 18, 19 തിയ്യതികളില്‍ കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ നടക്കും. നാടക രംഗത്ത് സജീവമായ പ്രഗത്ഭരെ ഉള്‍പ്പെടുത്തിയാണ് ‘ഭാവരസ’ അഭിനയ പരിശിലന കളരിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കലൈ കുഴു’, കൂനംമൂച്ചി കല, എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് അഭിനയ പരിശീലന പദ്ധതിയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ബാദല്‍ സര്‍ക്കാര്‍ അവാര്‍ഡ് ജേതാവായ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പ്രളയനാണ് ഭാവരസ ചാപ്റ്റര്‍ രണ്ടിനു നേതൃത്വം നല്‍കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 70 34 82 55 59, 99 95 54 34 00 നമ്പറുകളില്‍ ബന്ധപ്പെടുക.

ADVERTISEMENT