രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാന ക്യാമ്പ് എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജരും അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഡയക്ടറുമായ ഫാ. ജോസഫ് താഴത്തേതില്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം ഡോ. വിനുവിന്റെ നേതൃത്വത്തിലാണ് രക്തദാനം നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. സജു വര്‍ഗ്ഗീസ് സംസാരിച്ചു.ഈ വര്‍ഷം 18 വയസ്സ് പൂര്‍ത്തിയായ എന്‍ എസ് എസ് വളണ്ടിയേഴ്‌സും സ്‌കൗട്ട് ഗൈഡ് കുട്ടികളും രക്തദാനം നടത്തി.

ADVERTISEMENT